കുറ്റകൃത്യങ്ങൾ കുറവ്, വികസനത്തിൽ മുൻപിൽ; പ്രവാസികൾക്ക് ജീവിക്കാൻ ഖത്തർ ‘സുരക്ഷിതം’

രാജ്യത്തിന്റെ കർശന നിയമങ്ങളും വ്യവസ്‌ഥകൾ നടപ്പാക്കുന്നതിലെ കാർക്കശ്യവുമാണ് കുറ്റകൃത്യങ്ങൾ, മോഷണം എന്നിവ കുറയാൻ ഖത്തറിന് സഹായകമാകുന്നത്. രാഷ്‌ട്രീയ സ്‌ഥിരതയും രാജ്യത്തിന്റെ സുരക്ഷിതത്വം ഉയരുന്നതിന്റെ ഘടകങ്ങളിലൊന്നാണ്.

By Senior Reporter, Malabar News
qatar
Ajwa Travels

ദോഹ: പ്രവാസികൾക്ക് ജീവിക്കാൻ മികച്ച സുരക്ഷിത രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഖത്തർ. അടുത്തിടെ എക്‌സ്‌പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്‌റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടം നേടിയത്. 128 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

ആഗോളതലത്തിൽ എട്ടാം സ്‌ഥാനത്താണ് ഖത്തർ. കുറ്റകൃത്യ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്‌ഥാനവും ഖത്തറിനാണ്. 16.0 ആണ് സ്‌കോർ. ആഗോള സമാധാന സൂചിക വിലയിരുത്തിയാണ് രാജ്യങ്ങളിലെ രാഷ്‌ട്രീയ സ്‌ഥിരത, കലാപ സാധ്യത, കുറ്റകൃത്യ നിരക്ക്, പ്രകൃതി ദുരന്ത സാധ്യത എന്നീ ഘടകങ്ങൾ പരിശോധിച്ചത്.

പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയവയിൽ യൂറോപ്പിന് പുറത്തുള്ള ഏക രാജ്യം ഖത്തർ ആണ്. 13ആം സ്‌ഥാനത്താണ് ബഹ്‌റൈൻ. 15ആം സ്‌ഥാനത്ത്‌ കുവൈത്ത്. 24ആംമത് ഒമാൻ, 30ആംമത് യുഎഇ, 50ആംമത് സൗദി എന്നിങ്ങനെയാണ് ജിസിസി റാങ്കിങ്. രാജ്യത്തിന്റെ കർശന നിയമങ്ങളും വ്യവസ്‌ഥകൾ നടപ്പാക്കുന്നതിലെ കാർക്കശ്യവുമാണ് കുറ്റകൃത്യങ്ങൾ, മോഷണം എന്നിവ കുറയാൻ ഖത്തറിന് സഹായകമാകുന്നത്.

രാഷ്‌ട്രീയ സ്‌ഥിരതയും രാജ്യത്തിന്റെ സുരക്ഷിതത്വം ഉയരുന്നതിന്റെ ഘടകങ്ങളിലൊന്നാണ്. സാമ്പത്തിക വികസനം, മികച്ച നയതന്ത്ര നയം എന്നിവയിലൂടെയും പ്രവാസികൾക്ക് ജീവിക്കാൻ അനുയോജ്യമായ അന്തരീക്ഷമാണ് ഖത്തർ പ്രദാനം ചെയ്യുന്നത്.

ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ അപകട സാധ്യതകളില്ലാത്ത രാജ്യമാണെങ്കിലും അടിയന്തിര സാഹചര്യങ്ങൾ ഉണ്ടായാൽ പൊതുജന സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചാണ് രാജ്യത്തിന്റെ പ്രവർത്തനം. ഇവയെല്ലാമാണ് പ്രവാസികൾക്ക് സുരക്ഷിത രാജ്യമാണ് ഖത്തറെന്ന് വിലയിരുത്തപ്പെടുന്നത്.

Most Read| ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക് പിൻഗാമിയായി ഇന്ത്യൻ വംശജ? ആരാണ് അനിത ആനന്ദ്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE