ദോഹ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം 385 പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് കൂടുതൽ ആളുകൾക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.
344 പേർക്കെതിരെയാണ് മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്തത്. കൂടാതെ പൊതുസ്‌ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതിന് 21 പേർക്കെതിരെയും, ഇഹ്‍തിറാസ് മൊബൈല്‍ ആപ്ളിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേര്‍ക്കെതിരെയും നടപടിയെടുത്തു. ക്വാറന്റെയ്ൻ ലംഘിച്ചതിന് ഒരാൾക്കെതിരെയും, അടച്ചിട്ട സ്‌ഥലങ്ങളിൽ ഒത്തുകൂടിയതിന് 17 പേർക്കെതിരെയും കേസ് എടുത്തതായി അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ബഹ്റൈനിലെ കോവിഡ് കേസുകൾ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍