കൊറോണ വൈറസിന്റെ വകഭേദം; ഒമാനിൽ എത്തുന്ന എല്ലാവർക്കും ക്വാറന്റയിൻ നിർബന്ധം

By Trainee Reporter, Malabar News
Representational image
Ajwa Travels

മസ്‌ക്കറ്റ്: വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിൽ എത്തുന്നവർക്കെല്ലാം ക്വാറന്റയിൻ നിർബന്ധമാക്കി. 7 ദിവസമോ അതിൽ കുറവ് ദിവസത്തിലേക്കോ ഒമാനിൽ എത്തുന്നവർ ബ്രേസ്‌ലെറ്റ് ധരിക്കുകയും താമസസ്‌ഥലത്ത്‌ സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. കുറഞ്ഞ ദിവസങ്ങൾക്കായി ഒമാനിൽ എത്തുന്നവർക്ക് നേരത്തെ ക്വാറന്റയിൻ ഒഴിവാക്കിയിരുന്നു. എന്നാൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വകഭേദം കണ്ടുപിടിച്ച സാഹചര്യത്തിലാണ് പുതിയ നിബന്ധന ഏർപ്പെടുത്തിയത്.

കൊറോണ വൈറസിന്റെ വകഭേദം വിവിധ രാജ്യങ്ങളിൽ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഒന്നുകിൽ യാത്രകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തുകയോ അല്ലെങ്കിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തുകയോ ചെയ്യണം. ഈ സാഹചര്യത്തിലാണ് എല്ലാ യാത്രക്കാർക്കും ക്വാറന്റയിൻ നിർബന്ധമാക്കിയതെന്ന് അധികൃതർ വ്യക്‌തമാക്കി. കുറഞ്ഞ ദിവസത്തേക്കായി ഒമാനിൽ എത്തുന്നവർ അഞ്ച്, ആറ് ദിവസങ്ങൾ ഐസോലേഷനിൽ ചെലവഴിക്കണമെന്നും അധികൃതർ സൂചിപ്പിച്ചു.

Read also: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍; കാലാവധി ജനുവരി 31 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE