കർണാടകയിലെ ക്വാറിയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

By Desk Reporter, Malabar News
Kuwait-fuel-tank-blast
Representational Image
Ajwa Travels

ബംഗളൂര്: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ വ്യാഴാഴ്‌ച രാത്രി 10.20 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്.

ഇവിടുത്തെ ഒരു റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിക്കുക ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബോംബ് സ്‌ക്വാഡ്‌ സ്‌ഥലത്ത് എത്തിയിട്ടുണ്ട്. പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ പുറത്തേക്കിറങ്ങി ഓടി.

സ്‌ഫോടനം നടക്കുമ്പോൾ ഖനനത്തിനായുള്ള സ്‌ഫോടക വസ്‌തുക്കൾ തൊഴിലാളികൾ ട്രക്കിൽ കയറ്റുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.

Also Read:  കേന്ദ്ര വാഗ്‌ദാനങ്ങൾ തള്ളി ട്രാക്‌ടര്‍ റാലിയുമായി കർഷകർ മുന്നോട്ട്; കേന്ദ്രസമ്മർദ്ദം ശക്‌തമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE