വയനാട്ടിൽ ഇന്ന് കോവിഡ് അവലോകന യോഗം; രാഹുൽ ഗാന്ധി പങ്കെടുക്കും

By News Desk, Malabar News
rahul gandhi_malabar news
രാഹുൽ ഗാന്ധി
Ajwa Travels

വയനാട്: ജില്ലാ കളക്‌ടറുടെ ചേംബറിൽ ഇന്ന് കോവിഡ് അവലോകന യോഗം നടക്കും. യോഗത്തിൽ രാഹുൽ ഗാന്ധി എംപി പങ്കെടുക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന യോഗത്തിൽ ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും. യോഗത്തിന് ശേഷം രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളെ കണ്ടേക്കും.

ശേഷം വയനാട്ടിൽ നിന്ന് രാവിലെ 10.30ന് രാഹുൽ ഗാന്ധി കോഴിക്കോട് ജില്ലയിലേക്ക് തിരിക്കും. തിരുവമ്പാടിയിലാണ് കോഴിക്കോട്ടെ ആദ്യ പരിപാടി. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിലും പങ്കെടുക്കും.

2 ദിവസത്തെ സന്ദ‍ർശനം പൂർത്തിയാക്കി നാളെയാണ് രാഹുൽ ഗാന്ധി ഡെൽഹിയിലേക്ക് മടങ്ങുക. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് അതൃപ്‌തി അറിയിക്കാനും സാധ്യതയുണ്ട്. ഇന്നലെയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയത്.

Also Read: മലപ്പുറം എആർ നഗർ ബാങ്കിനെതിരെ കൂടുതൽ ഇടപാടുകാർ രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE