മലപ്പുറം എആർ നഗർ ബാങ്കിനെതിരെ കൂടുതൽ ഇടപാടുകാർ രംഗത്ത്

By Staff Reporter, Malabar News
AR-NAGAR-BANK-FRAUD
Ajwa Travels

മലപ്പുറം: വ്യാപക ക്രമക്കേടുകള്‍ നടന്ന മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരെ പരാതിയുമായി കൂടുതല്‍ ഇടപാടുകാര്‍ രംഗത്ത്. ഇടപാടുകാരറിയാതെ അവരുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ സംഭവത്തില്‍ നിരവധി പേര്‍ക്കാണ് ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടി കൊണ്ടിരിക്കുന്നത്.

അംഗനവാടി ടീച്ചറുടെ അക്കൗണ്ടിലൂടെ, അവരറിയാതെ 80 ലക്ഷം രൂപയുടെ പണമിടപാട് നടത്തിയത് പുറത്തു വന്നതിന് പിന്നാലെയാണ് എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തു വരുന്നത്. വേങ്ങര സ്വദേശിയായ വേണുഗോപാല്‍ എന്നയാളുടെ അക്കൗണ്ടിലൂടെ അദ്ദേഹമറിയാതെ മാറിയത് 25 ലക്ഷം രൂപയാണ്.

അഞ്ച് ലക്ഷം രൂപ വീതം അഞ്ച് തവണകളായാണ് പണം നിക്ഷേപിച്ചതും പിൻവലിച്ചതും. പണം പിൻവലിക്കാൻ ചെക്ക് ഒപ്പിട്ട് കൊടുത്തിട്ടില്ലെന്നിരിക്കെ, വ്യാജ ചെക്കും ഒപ്പും ഉപയോഗിച്ചാണ് പണം പിൻവലിച്ചതെന്നാണ് സൂചന. അംഗനവാടി ടീച്ചറായ ദേവിയെപ്പോലെ ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് കിട്ടിയപ്പോഴാണ് വേണുഗോപാലും ഇത്രയും തുക തന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതും പിൻവലിച്ചതും അറിയുന്നത്.

അക്കൗണ്ടില്‍ 25 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്ന് വേണുഗോപാലിനോട് സമ്മതിച്ച ബാങ്ക് ജീവനക്കാര്‍, അതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വേണുഗോപാലിനോട് പറയാൻ തയ്യാറായിട്ടില്ല. പണമിടപാട് നടത്തിയത് തന്റെ അറിവോടെയല്ലെന്ന കാര്യം ആദായനികുതി ഉദ്യോഗസ്‌ഥരെ വേണുഗോപാല്‍ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

Read Also: സംസ്‌ഥാനത്ത് മദ്യവിൽപന ഓൺലൈനിൽ; ചൊവ്വാഴ്‌ച മുതൽ ബുക്ക് ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE