തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ അറസ്‌റ്റിലേക്ക് കടന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡണ്ടുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. കൊച്ചി ഇഡി ഓഫീസിൽ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും.
അതേസമയം, ബാങ്ക് ഉദ്യോഗസ്‌ഥനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭാസുരാംഗൻ പ്രസിഡണ്ട് ആയിരുന്ന സമയത്ത് കണ്ടല ബാങ്കിൽ 101 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. കേസുമായി ബന്ധപ്പെട്ടു നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും ഇഡി പരിശോധന നടത്തി നിരവധി രേഖകൾ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഭാസുരാംഗന്റെ മകൻ അഖിൽ ജിത്തിന്റെ നിക്ഷേപം, ചുരുങ്ങിയ കലയളവിൽ ഉണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും ഇഡി ശേഖരിച്ചിരുന്നു. പിന്നാലെ, കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി ഇരുവർക്കും നോട്ടീസ് അയച്ചിരുന്നു. ഇന്ന് നടന്ന മൂന്നാംഘട്ട ചോദ്യം ചെയ്യലിനൊടുവിലാണ് എൻ ഭാസുരാംഗൻ അറസ്‌റ്റിലാകുന്നത്.
Most Read| ‘ബന്ദികളെ വിട്ടയക്കുന്നതിൽ ശുഭവാർത്ത ഉടൻ കേൾക്കാം’; ഇസ്രയേൽ പ്രധാനമന്ത്രി