സംസ്‌ഥാനത്ത് മദ്യവിൽപന ഓൺലൈനിൽ; ചൊവ്വാഴ്‌ച മുതൽ ബുക്ക് ചെയ്യാം

By Syndicated , Malabar News
Liquor sales
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണ്‍ലൈനായി പണമടച്ച് മദ്യം വാങ്ങുന്ന സംവിധാനം നാളെ മുതൽ നിലവില്‍ വരും. എറണാകുളം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് ഓണ്‍ലൈന്‍ ആയി മദ്യം വാങ്ങാനുള്ള സൗകര്യം പരീക്ഷണാർഥമായി നടത്തുക. ഇതിന് ശേഷം മറ്റു സ്‌ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. booking.kabc.co.in എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താം.

ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്കും സാഹചര്യങ്ങളും ഹൈക്കോടതിയുടെ വിമര്‍ശനത്തിനും കാരണമായിരുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ കാത്തുകെട്ടി നില്‍ക്കേണ്ടി വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.

ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ മദ്യവില്‍പ്പന ശാലകള്‍ അടച്ചിടണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. അതേസമയം ഓണം പ്രമാണിച്ച് തിരക്കൊഴിവാക്കാന്‍ കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍തന്നെ മദ്യഷോപ്പുകള്‍ അധികസമയം പ്രവര്‍ത്തിക്കുന്നുണ്ട്.

Read also: സിദ്ദീഖിന് എതിരെ വീണ്ടും അന്വേഷണം; ആവശ്യം തള്ളി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE