പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു; പരിഹസിച്ച് രാഹുൽ

By Syndicated , Malabar News
Rahul-Gandhi
Ajwa Travels

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞതിന് പിന്നാലെ വാക്‌സിനേഷൻ വേഗത കുറഞ്ഞെന്ന രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. വാക്‌സിനേഷൻ നിരക്ക് സംബന്ധിച്ച ഗ്രാഫും ‘പരിപാടി അവസാനിച്ചു’ എന്ന കുറിപ്പും രാഹുൽ ട്വീറ്റിൽ പങ്കുവെച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് റെക്കോർഡ് വാക്‌സിനേഷൻ നടന്നിരുന്നു. ഒറ്റ ദിവസം കൊണ്ട് ഏറ്റവും അധികം പേർക്ക് വാക്‌സിൻ നൽകിയെന്ന നേട്ടമായിരുന്നു ഇന്ത്യ കൈവരിച്ചത്. ഈ നേട്ടത്തെ ചൂണ്ടിക്കാട്ടി വരും ദിവസങ്ങളിലും വാക്‌സിനേഷൻ നിരക്ക് ഉയരട്ടെ എന്ന് അന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു. എന്നാൽ ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ചൈനയെ കേന്ദ്രസര്‍ക്കാര്‍ റഫര്‍ ചെയ്യണമെന്നായിരുന്നു കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ പ്രതികരണം.

Read also: സർക്കാരിനെതിരായ വിമർശനങ്ങൾ തടയാൻ കർണാടക; ഉദ്യോഗസ്‌ഥർക്ക് മാദ്ധ്യമവിലക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE