രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

രാഹുൽ ഗാന്ധി ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഉച്ചയ്‌ക്ക്‌ ഒരു മണിക്ക് എഐസിസി ആസ്‌ഥാനത്താണ് വാര്‍ത്താസമ്മേളനം.

By Web Desk, Malabar News
loksabha election
Representational Image
Ajwa Travels

ഡെൽഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്‌ത്‌ കോൺഗ്രസ്. സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ അടിസ്‌ഥാനത്തില്‍ പ്രതിഷേധം ശക്‌തമാക്കും. തിങ്കളാഴ്‌ച മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് എഐസിസി ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.

അതേസമയം രാഹുൽ ഗാന്ധി ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഉച്ചയ്‌ക്ക്‌ ഒരു മണിക്ക് എഐസിസി ആസ്‌ഥാനത്താണ് വാര്‍ത്താസമ്മേളനം. എംപി സ്‌ഥാനത്തുനിന്ന് അയോഗ്യനായ ശേഷമുള്ള ആദ്യ വാര്‍ത്ത സമ്മേളനമാണിത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പി ചിതംബരം എന്നിവരുള്‍പ്പെടെ ചേര്‍ന്ന യോഗത്തിലാണ് പ്രതിഷേധം സംബന്ധിച്ച് തീരുമാനമായത്.

മാനനഷ്‌ടക്കേസിലെ സൂറത്ത് കോടതി വിധിയ്‌ക്ക്‌ പിന്നാലെയാണ് രാഹുല്‍ ഗാന്ധിയെ എംപി സ്‌ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനം ഇറക്കിയത്. വിധിയുടെ പാശ്‌ചാത്തലത്തില്‍ രാഹുല്‍ എംപി സ്‌ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിഞ്‌ജാപനം. വിധിക്കെതിരെ മേല്‍ കോടതിയെ കോണ്‍ഗ്രസ് ഉടന്‍ സമീപിക്കും. സൂറത്ത് കോടതിയുടെ ശിക്ഷവിധി മേല്‍കോടതി സ്‌റ്റേ ചെയ്‌താൽ മാത്രമേ രാഹുലിന്റെ അയോഗ്യത നീങ്ങൂ.

Related News: ‘രാഹുൽ ഗാന്ധി അയോഗ്യൻ’; ലോക്‌സഭാ സെക്രട്ടറിയേറ്റ് വിഞ്‌ജാപനമിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE