ന്യൂഡെൽഹി: ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഫാദർ സ്റ്റാൻ സ്വാമി മനുഷ്യത്വവും നീതിയും അർഹിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചത്. ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ ചികിൽസയിൽ കഴിയവെയാണ് മരണം. ഭീമ കൊറഗാവ് കേസിൽ യുഎപിഎ ചുമത്തി എൻഐഎ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് മരണം.
Read also: ‘ശിവസേനയും ബിജെപിയും, ആമിർഖാനും കിരൺ റാവുവും പോലെ’; സഞ്ജയ് റാവത്ത്