സിദ്ദീഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ച്ച; വിമര്‍ശിച്ച് യോഗി ആദിത്യനാഥ്

By News Desk, Malabar News
MalabarNews_yogi and rahul
Representation Image
Ajwa Travels

പാറ്റ്‌ന: യു.പി സര്‍ക്കാര്‍ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ കുടുംബം രാഹുല്‍ ഗാന്ധിയെ കണ്ടതിനെതിരെ യോഗി ആദിത്യനാഥ്. വിഭജനമുണ്ടാക്കാന്‍ നോക്കുന്നവരെ കോണ്‍ഗ്രസ് പിന്തുണക്കുകയാണെന്ന് യോഗി ആദിത്യനാഥ് ബീഹാറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഹത്രസില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു. ഇത്തരക്കാരെ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും സഹായിക്കുകയാണെന്നും യു.പി മുഖ്യമന്ത്രി ആരോപിച്ചു. ഹത്രസിലേക്ക് പോകും വഴിയാണ് സിദ്ദീഖ് കാപ്പന്‍ അറസ്‌റ്റിലാകുന്നത്. കാപ്പനെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു.

Also Read: ജനങ്ങളുടെ ജീവൻ വച്ച് കളിച്ചാൽ നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം അവർ തീരുമാനിക്കും; കമൽ ഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE