തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ

By Desk Reporter, Malabar News
Rahul-Gandhi
Ajwa Travels

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ പടിഞ്ഞാറൻ ജില്ലകളിൽ അദ്ദേഹം റോഡ്‌ഷോ നടത്തും. വ്യവസായ തൊഴിലാളികൾ, കർഷകർ, നെയ്‌ത്തുകാർ തുടങ്ങിയവരുമായി രാഹുൽ ഗാന്ധി ഇന്ന് സംവദിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

രാവിലെ 11ന് രാഹുൽ ഗാന്ധി കോയമ്പത്തൂരിലെത്തും. തുടർന്ന് അദ്ദേഹം 11.35 മുതൽ 12.35 വരെ ഒരു മണിക്കൂർ ചെറുകിട, ഇടത്തരം സംരംഭകരുമായി ആശയവിനിമയം നടത്തും. ഇതിന് ശേഷമായിരിക്കും കോയമ്പത്തൂർ, തിരുപ്പൂർ ജില്ലയിലെ റോഡ്ഷോകൾ.

തിരുപ്പൂർ, ഈറോഡ്, കരൂർ ഉൾപ്പടെ അഞ്ച് ജില്ലകളിൽ രാഹുൽ ഗാന്ധി മൂന്ന് ദിവസം പ്രചാരണം നടത്തും. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ശക്‌തി കേന്ദ്രമായി കണക്കാക്കപ്പെടുന്ന ജില്ലകളാണിവ എന്നതാണ് ശ്രദ്ധേയം.

ജയലളിതയും കരുണാനിധിയും അന്തരിച്ചതിനു ശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 39 സീറ്റുകളിൽ 38 എണ്ണവും ഡിഎംകെ- കോൺഗ്രസ് സഖ്യം നേടിയിരുന്നു. ഈ വർഷം മെയ് മാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

Also Read:  ‘മകൻ ജയിൽ മോചിതനാകും എന്ന് തന്നെയാണ് വിശ്വാസം’; പേരറിവാളന്റെ മാതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE