ചെന്നൈ: മകൻ ഉടൻ തന്നെ ജയിൽ മോചിതനാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ മാതാവ് അർപുതമ്മാൾ. ‘എന്റെ മകൻ ജയിലിൽനിന്നു പുറത്തിറങ്ങുമെന്നു തന്നെയാണ് ഉറച്ച വിശ്വാസം. അതു വേഗത്തിലാക്കാൻ സംസ്‌ഥാന സർക്കാരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ അവർ പറയുന്നു. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്‌ഥാന സർക്കാർ ശുപാർശയിൽ നാല് ദിവസത്തിനകം നിലപാടറിയിക്കാൻ ഗവർണർക്ക് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു.
മകന്റെ മോചനത്തിനായി മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം ഫലം കാണുമെന്നു തന്നെയാണ് അർപുതമ്മാളിന്റെ പ്രതീക്ഷ. പേരറിവാളന്റെ പിതാവ് ജ്‌ഞാനശേഖരനും ശുഭ പ്രതീക്ഷയിലാണ്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിനായി നടക്കുന്ന ശ്രമങ്ങളുടെ മുഖമായ അർപുതമ്മാൾ അനാരോഗ്യം കാരണം വീട്ടിൽ വിശ്രമത്തിലാണ്. നിലവിലെ സാഹചര്യത്തിൽ പേരറിവാളൻ ഉൾപ്പെടെയുള്ള പ്രതികളുടെ മോചനത്തിൽ ഗവർണറുടെ നിലപാട് നിർണായകമാകും.
Read Also: റിപ്പബ്ളിക് ദിനാഘോഷം; കൂടുതൽ നിയന്ത്രണങ്ങൾ, മോട്ടോർ സൈക്കിൾ അഭ്യാസമില്ല