ന്യൂഡൽഹി: കോവിഡ് വാക്സിൻ ക്ഷാമം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും കേന്ദ്ര സർക്കാർ പോരാട്ടം ട്വിറ്ററിന്റെ ബ്ളൂ ടിക്കിന് വേണ്ടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ബ്ളൂ ടിക്കിനായുള്ള പോരാട്ടത്തിൽ മുഴുകിയതിനാൽ വാക്സിൻ ആവശ്യമുള്ളവർ ആത്മനിർഭർ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും; രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ब्लू टिक के लिए मोदी सरकार लड़ रही है-
कोविड टीका चाहिए तो आत्मनिर्भर बनो!#Priorities— Rahul Gandhi (@RahulGandhi) June 6, 2021
കഴിഞ്ഞ ദിവസമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെയും ട്വിറ്റർ ഹാൻഡിലിലെ ബ്ളൂ ടിക്ക് നഷ്ടമായത്. തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ മാസങ്ങളായി അക്കൗണ്ട് നിഷ്ക്രിയമായതിനാലാണ് ബാഡ്ജ് നീക്കം ചെയ്തത് എന്നാണ് വിശദീകരണം.
Read also: വാതില്‍പ്പടി റേഷന്‍ വിതരണം തടഞ്ഞതിന് പിന്നിൽ റേഷൻ മാഫിയ; അരവിന്ദ് കെജ്രിവാള്