കാര്‍ഷിക നിയമ പരിഷ്‌കാര ബില്ലുകളില്‍ ഒപ്പുവെക്കാതെ ഗവര്‍ണര്‍; രാജസ്‌ഥാനില്‍ നാളെ മുതല്‍ പ്രതിഷേധം

By News Desk, Malabar News
Malabarnews_farmers protest in delhi
Representational image
Ajwa Travels

ജയ്‌പൂർ: രാജസ്‌ഥാന്‍ നിയമസഭ പാസാക്കിയ കാര്‍ഷിക നിയമ പരിഷ്‌കാര ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ താമസിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശനിയാഴ്‌ച്ച സംസ്‌ഥാന വ്യാപകമായി പ്രതിഷേധിക്കും. രണ്ടു മാസം മുന്‍പ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുകയോ പ്രസിഡണ്ടിനു അയക്കുകയോ ചെയ്‌തിട്ടില്ല.

കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധ ദിനം ആചരിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം പിസിസി പ്രസിഡണ്ട് കൂടിയായ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോത്താസര പറഞ്ഞു. കൂടാതെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ‘കര്‍ഷകരെ രക്ഷിക്കൂ നാടിനെ രക്ഷിക്കൂ’ എന്ന ആഹ്വാനവുമായി ഒരാഴ്‌ച നീളുന്ന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ മറിക്കിടക്കുന്നതിന് വേണ്ടി രാജസ്‌ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ നിര്‍മ്മാണത്തിലാണ് ഗവര്‍ണര്‍ ഒപ്പുവെക്കാതിരിക്കുന്നത്.

Read Also: ഇന്ത്യ-ബ്രിട്ടൺ വിമാന സർവീസ് ജനുവരി എട്ട് മുതൽ പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE