കോവിഡ്; രാജസ്‌ഥാനിൽ ബിജെപി എംഎൽഎ അന്തരിച്ചു

By Staff Reporter, Malabar News
gautan-lal-meena
ഗൗതം ലാൽ മീന
Ajwa Travels

പ്രതാപ്ഗഡ്: കോവിഡ് ബാധിച്ച് രാജസ്‌ഥാൻ ബിജെപി എംഎൽഎ ഗൗതം ലാൽ മീന അന്തരിച്ചു. 55 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അന്ത്യം. ധരിയവാഡ് നിയോജക മണ്ഡലത്തിലെ ബിജെപി എംഎൽഎ ആണ് ഗൗതം ലാൽ.

മേയ് 16നാണ് ഉദയ്‌പൂരിലെ മഹാറാണ ഭൂപാൽ സർക്കാർ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു.

2003, 2013, 2018 വർഷങ്ങളിൽ ധരിയവാഡിൽ നിന്ന് എം‌എൽ‌എയായി തിരഞ്ഞെടുക്കപ്പെട്ട മീന നേരത്തെ ധരിയാവാദ് പഞ്ചായത്ത് സമിതിയിലും ഉണ്ടായിരുന്നു.

കോവിഡ് മൂലം ജീവൻ നഷ്‌ടമായ സംസ്‌ഥാനത്തെ നാലാമത്തെ എം‌എൽ‌എയാണ് മീന. നേരത്തെ, രാജ്‌സമന്ദ് എം‌എൽ‌എ കിരൺ മഹേശ്വരി, സഹാറ എം‌എൽ‌എ കൈലാഷ് ത്രിവേദി, വല്ലഭ്‌നഗർ എം‌എൽ‌എ ഗജേന്ദ്ര സിംഗ് ശക്‌തിവാത് എന്നിവർ കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. ഇവർ നാലുപേരും മേവാർ മേഖലയിൽ നിന്നുള്ളവരായിരുന്നു.

മീനയുടെ നിര്യാണത്തിൽ രാജസ്‌ഥാൻ ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവർ അനുശോചിച്ചു. മീനയുടെ മരണം പാർട്ടിക്ക് നികത്താനാവാത്ത നഷ്‌ടമാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് സതീഷ് പൂനിയ പറഞ്ഞു. ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപും ഇന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

Read Also: മരിച്ചത് 1,621 പേരെന്ന് അധ്യാപക സംഘടന; മൂന്ന് പേർ മാത്രമെന്ന് യുപി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE