രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം; പിൻവാങ്ങാതെ ആരാധകർ; തെരുവിൽ പ്രതിഷേധം

By News Desk, Malabar News
Protest chennai
Ajwa Travels

ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകരുടെ പ്രതിഷേധം. ചെന്നൈ വള്ളുവർകോട്ടത്താണ് സമരം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്നാണ് നടൻ രാഷ്‌ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറിയത്.

രാഷ്‌ട്രീയത്തിൽ നിന്ന് രജനികാന്ത് പിൻമാറിയെങ്കിലും അദ്ദേഹത്തിന്റെ ആരാധകർ അതിന് തയാറായിട്ടില്ല. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള രജനി ആരാധകരാണ് വള്ളുവർകോട്ടത്ത് സംഘടിച്ചിരിക്കുന്നത്. പോസ്‌റ്ററുകളും ബാനറുകളുമായി സ്‌ത്രീകൾ ഉൾപ്പടെയുളളവർ തെരുവിലുണ്ട്. രജനി മക്കൾ മൻട്രം ഭാരവാഹികളും പ്രതിഷേധകർക്കൊപ്പം ചേർന്നു. സ്‌ഥലത്ത്‌ പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമൂഹ മാദ്ധ്യമങ്ങളിലൂടെയും വൻ പ്രചാരണം നടത്തിയിരുന്നു. തുടർന്ന് വിജയ്, അജിത് ഫാൻസ്‌ അസോസിയേഷൻ അംഗങ്ങളും വള്ളുവർകോട്ടത്തെത്തി. വൈകുന്നേരം വരെ പ്രതിഷേധം നടത്താനാണ് പോലീസ് അനുമതി നൽകിയിരിക്കുന്നത്. എങ്കിലും സമരം നീണ്ടുപോകാനാണ് സാധ്യത.

Also Read: എംപി സ്‌ഥാനം രാജിവച്ചത് രാഷ്‌ട്രീയ ധാർമികത, പാലാ സീറ്റുമായി ബന്ധിപ്പിക്കേണ്ട; ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE