രജനികാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടി; പ്രഖ്യാപനം ഡിസംബര്‍ 31ന്

By Desk Reporter, Malabar News
Rajinikanth_Mlabar news

ചെന്നൈ: തന്റെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക  പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടന്‍ രജനികാന്ത്. ജനുവരിയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം  പറഞ്ഞു. ഏറെ നാളത്തെ അനിശ്‌ചിതത്വത്തിന് ശേഷമാണ്  രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രജനികാന്ത് പ്രഖ്യാപനം നടത്തിയത്. ട്വിറ്ററിലൂടെ ആയിരുന്നു പ്രഖ്യാപനം.

രജനികാന്തിനെ കൂടെ ചേര്‍ക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഇതിന് മുന്നോടിയായി ചെന്നൈയില്‍ എത്തിയ അമിത് ഷാ രജനികാന്തുമായ്  കൂടിക്കാഴ്‌ചക്ക് ശ്രമിച്ചിരുന്നു. എന്നാല്‍, തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നതിനോട് കുടുംബത്തിന് വലിയ യോജിപ്പില്ലെന്നുമാണ് അന്ന് രജനികാന്ത് അറിയിച്ചത്.

Read also: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ളിക്ക് ദിന പരേഡിൽ അണിനിരക്കും; മുന്നറിയിപ്പുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE