രാമനാട്ടുകര അപകടം; കവർച്ചാസംഘം രക്ഷപ്പെട്ട കാ‍ർ കണ്ടെത്തി

By Syndicated , Malabar News
ramanattukara car accident
Ajwa Travels

പാലക്കാട്: രാമനാട്ടുകരയിൽ വാഹനാപകടത്തെ തുടർന്ന് കവർച്ചാസംഘം രക്ഷപ്പെട്ട കാ‍ർ കണ്ടെത്തി. സംഘത്തിലെ രണ്ടുപേർ രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വല്ലപ്പുഴ ഹയർസെക്കൻഡറി സ്‌കൂളിന് സമീപം ഒഴിഞ്ഞ പറമ്പിൽ കാർ കിടക്കുന്നത് കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കൊണ്ടോട്ടിയിൽ നിന്നുളള പോലീസെത്തി കാർ കസ്‌റ്റഡിയിൽ എടുത്തു.

അതേസമയം, രാമനാട്ടുകര സ്വര്‍ണകവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂരിലെ വീട്ടിൽ കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം റെയ്‌ഡ്‌ നടത്തി. നിലവിൽ രേഖകളൊന്നും പിടിച്ചെടുത്തിട്ടില്ല. പരിശോധനാ സമയത്ത് അര്‍ജുന്‍ വീട്ടിലുണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ്‌ ഇയാൾക്ക് നോട്ടീസ് നല്‍കിയിയിട്ടുണ്ട്.

Read also: നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE