രാമനാട്ടുകര സ്വർണകവർച്ച; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

By Syndicated , Malabar News
Ramanattukara gold smuggling
Ajwa Travels

മഞ്ചേരി: രാമനാട്ടുകര സ്വർണകവർച്ചാ കേസിൽ പിടിയിലായ ഏഴു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുബഷിര്‍, സുഹൈല്‍, പിടി സലീം, മുഹമ്മദ് മുസ്‌തഫ, ഫൈസല്‍, ഫയാസ്, ഫിജാസ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വാദം പൂർത്തിയായത്.

അതേസമയം, കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും, പിടിയിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ ബി ഉമ്മര്‍ കോടതിയെ അറിയിച്ചു. പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി.

Read also: ഭർതൃവീട്ടിൽ ഗർഭിണിക്കും പിതാവിനും മർദ്ദനം; സ്‌ത്രീധനം ആവശ്യപ്പെട്ടെന്ന് പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE