കുഞ്ഞാലിക്കുട്ടിക്ക് എതിരെ നടക്കുന്നത് സിപിഎമ്മിന്റെ ഒറ്റ തിരിഞ്ഞ ആക്രമണം; ചെന്നിത്തല 

By Team Member, Malabar News
Good relationship with Sudhakaran; Chennithala
Ajwa Travels

തിരുവനന്തപുരം: സിപിഎമ്മിന്റെ ഒറ്റ തിരിഞ്ഞ ആക്രമണമാണ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നതെന്ന് വ്യക്‌തമാക്കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെടി ജലീലിന്റെ നടപടിക്ക് പിന്നിൽ ഇതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ യുഡിഎഫിനെയും മുസ്‌ലിം ലീഗിനേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിതെന്നും ചെന്നിത്തല പറഞ്ഞു.

എആർ ന​ഗർ ബാങ്ക് കേസിൽ ഇഡി അന്വേഷണം വേണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. ഇഡി അന്വേഷണത്തിൽ സിപിഎമ്മിനുള്ളിലെ വിരുദ്ധ നിലപാടുകൾ കള്ളക്കളിയാണെന്നും, സഹകരണ മേഖലയിലെ അപാകതകൾ പരിഹരിക്കാൻ സഹകരണ വകുപ്പുണ്ടെന്നും ഇക്കാര്യത്തിൽ ഇഡിക്ക് എന്ത് ചെയ്യാനാകുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ അതിനെ സഹായിക്കുന്ന നിലപാടാണ് ജലീൽ സ്വീകരിക്കുന്നതെന്ന് വ്യക്‌തമാക്കിയ ചെന്നിത്തല, കോൺഗ്രസ് മാർഗരേഖ കാലോചിത നടപടിയാണെന്നും, പാർട്ടിക്ക് ഇത് ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

Read also: എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE