രഞ്‌ജിത്‌ വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

By News Bureau, Malabar News
ranjith murder
Ajwa Travels

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത് വധക്കേസില്‍ മുഖ്യ ആസൂത്രകരായ രണ്ട് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. മണ്ണഞ്ചേരി സ്വദേശി ഷാജി (47), പൊന്നാട് സ്വദേശി നഹാസ് (31) എന്നിവരാണ് അറസ്‌റ്റിലായത്.

ഇതുവരെ 18 പേരാണ് കേസിൽ പിടിയിലായത്. കൂടുതൽ പേർ ഇനിയും അറസ്‌റ്റിലാവാനുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.

ഡിസംബര്‍ 19ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവിനെ കൊലപ്പെടുത്തിയത്.

അതേസമയം പ്രതികൾക്ക് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ ഇവർ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികള്‍ക്കായി അന്വേഷണ സംഘം കൂടുതല്‍ സംസ്‌ഥാനങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.

Most Read: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE