വയനാട്ടിലേക്ക് 1,100 കിലോ റേഷൻ അരി കടത്താൻ ശ്രമം; യുവാവ് പിടിയിൽ

By Team Member, Malabar News
ration rice
Representational image
Ajwa Travels

വയനാട് : ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 1,100 കിലോ റേഷൻ അരി പോലീസ് പിടിച്ചെടുത്തു. സൗജന്യമായി ആളുകൾക്ക് വിതരണം ചെയ്യുന്ന റേഷൻ അരിയാണ് വയനാട്ടിലേക്ക് കടത്താൻ ശ്രമിച്ചത്. സംഭവത്തെ തുടർന്ന് അരി കടത്താൻ ശ്രമിച്ച പുത്തൂർ വയൽ സ്വദേശി ഷാജഹാനെ(29) പോലീസ് അറസ്‌റ്റ് ചെയ്‌തു.

നെല്ലാക്കോട്ടക്കു സമീപം വിലങ്ങൂരിൽ നിന്നാണു വാഹനവും അരിയും പോലീസ് പിടിച്ചെടുത്തത്. തുടർന്ന് പിടിച്ചെടുത്ത അരിയും, വാഹനവും ഉൾപ്പടെ പ്രതിയെ ഗൂഡല്ലൂർ ഫുഡ് സെൽ വിഭാഗത്തിന് പോലീസ് കൈമാറി.

വിലങ്ങൂർ ഭാഗത്തെ റേഷൻ കടകളിൽ നിന്നും ശേഖരിച്ച അരി പ്രതി ജില്ലയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് വ്യക്‌തമാക്കി. ഇവിടങ്ങളിൽ നിന്നും ആളുകൾക്ക് സൗജന്യമായി വിതരണം ചെയ്യേണ്ട 1,100 കിലോ അരിയാണ് പ്രതി വയനാട്ടിലേക്ക് കടത്തിയത്.

Read also : ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ സംഘർഷം; തലക്കടിയേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE