ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ സംഘർഷം; തലക്കടിയേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

By News Desk, Malabar News
murder at chennai railway station
Representational Image

ചെന്നൈ: യാത്രക്കാർ നോക്കി നിൽക്കെ ഓട്ടോഡ്രൈവറെ സഹപ്രവർത്തകൻ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. വില്ലൂർ സ്വദേശി പൂങ്കാവനമാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

ദിവസേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ പട്ടാപ്പകലാണ് അരുംകൊല നടന്നിരിക്കുന്നത്. ഇന്നലെ രാവിലെ സ്‌റ്റേഷനിലെ യാത്രക്കാർ വിശ്രമിക്കുന്ന ഭാഗത്താണ് അക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി മുഴുവൻ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

വിശ്രമസ്‌ഥലത്ത്‌ ഇരിക്കുകയായിരുന്ന പൂങ്കാവനത്തെ പ്രതി അലക് കുമാർ കല്ലുകൊണ്ട് അടിച്ചുവീഴ്‌ത്തുകയും പിന്നീട് ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു. തലക്ക് സാരമായി പരിക്കേറ്റ പൂങ്കാവനം രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതിയെ ആർപിഎഫ് സംഭവ സ്‌ഥലത്ത്‌ നിന്ന് തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു.

Also Read: സർക്കാരിന് എതിരായ അഭിപ്രായം രാജ്യദ്രോഹമല്ല; സുപ്രീം കോടതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE