ചെങ്കോട്ട ആക്രമണം; 20 പേരുടെ ഫോട്ടോ പുറത്തുവിട്ട് ഡെൽഹി പോലീസ്

By Staff Reporter, Malabar News
red fort protest
Representational Image
Ajwa Travels

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ ഫോട്ടോ ഡെൽഹി പോലീസ് പുറത്തുവിട്ടു. 20 പേരുടെ ഫോട്ടോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് ഫോട്ടോകൾ തയാറാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിതായി പോലീസ് അറിയിച്ചു.

ചെങ്കോട്ട ആക്രമത്തിൽ ഉൾപ്പെട്ട 200 പേരുടെ ഫോട്ടോകൾ നേരത്തെ ഡെൽഹി പോലീസ് പുറത്തുവിട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് 20 പേരുടെ ഫോട്ടോ കൂടി പോലീസ് പുറത്തുവിട്ടത്.

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ മാർച്ചിനിടെ ബാരിക്കേഡുകൾ നീക്കം ചെയ്‌ത്‌ ഒരു കൂട്ടം ആളുകൾ അക്രമം നടത്തിയതായി പോലീസ് പറയുന്നു. സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു.

അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 14 പേരാണ് അറസ്‌റ്റിലായത്‌.

Read Also: കെ സുരേന്ദ്രന്റെ ‘വിജയയാത്ര’ക്ക് ഇന്ന് തുടക്കമാകും; യോഗി ആദിത്യനാഥ് എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE