പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നത് പരിഗണനയില്‍; മന്ത്രി

By News Bureau, Malabar News
k krishnankutty,
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗരോർജവും ജലവൈദ്യുതിയും ആവശ്യാനുസരണം ലഭ്യമാകുന്ന പശ്‌ചാത്തലത്തിൽ പകൽ സമയത്തെ വൈദ്യുതി നിരക്ക് കുറക്കുന്നത് പരിഗണനയിലാണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പാലക്കാട് കഞ്ചിക്കോട് 220 കെവി സബ് സ്‌റ്റേഷൻ പരിസരത്ത് സ്‌ഥാപിച്ച മൂന്ന് മെഗാവാട്ട് സൗരോർജ നിലയം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിഇഎ റെഗുലേഷൻ സംബന്ധിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെ തുടർന്ന് കെഎസ്ഇബിയിൽ വർഷങ്ങളായി പ്രൊമോഷൻ മുടങ്ങിയിരുന്ന 4230 തൊഴിലാളികൾക്ക് രണ്ടാഴ്‌ചക്കകം പ്രമോഷൻ നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം ലൈൻമാൻ 2ൽ നിന്ന് ലൈൻമാൻ 1ലേക്ക് 3170 പേർക്കും ലൈൻമാൻ 1ൽ നിന്ന് ഓവർസീയറിലേക്ക് 830 പേർക്കും ഓവർസീയർ/ മീറ്റർ റീഡറിൽ നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേർക്കും സബ് എഞ്ചിനീയറിൽ നിന്ന് അസിസ്‌റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേർക്കും പ്രമോഷൻ ലഭിക്കുമെന്നും സൂചനയുണ്ട്.

Most Read: ദീപുവിന്റെ കൊലപാതകം; മരണകാരണം തലയ്‌ക്കേറ്റ ക്ഷതം-പ്രാഥമിക റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE