ഓക്‌സിജൻ ഉൽപാദനം വർധിപ്പിച്ച് റിലയൻസ്; ദിവസേന 1 ലക്ഷം പേർക്കുള്ളത് സൗജന്യം

By News Desk, Malabar News
oxygen shortage
Ajwa Travels

മുംബൈ: മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉൽപാദനം ദിവസേന 1000 മെട്രിക് ടൺ വർധിപ്പിച്ച് റിലയൻസ്. ജാംനഗറിലെ റിഫൈനറി- കം -പെട്രോകെമിക്കൽ കോംപ്ളക്‌സിലും മറ്റ് ഫാക്‌ടറികളിലുമായാണ് റിലയൻസ് പ്രതിദിനം 1000 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉൽപാദനം നടത്തുന്നത്.

ഇന്ത്യയുടെ മൊത്തം ഉൽപാദനത്തിന്റെ 11 ശതമാനമാണിത്. ഇപ്രകാരം ഒരു ദിവസം ഒരു ലക്ഷം പേർക്കുള്ള ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കും. ദിവസേന ഒരു ലക്ഷത്തിലധികം രോഗികൾക്ക് ഉടനടി ആശ്വാസം പകരുന്നതിനായി സംസ്‌ഥാന സർക്കാരുകൾക്ക് ഈ ഓക്‌സിജൻ സൗജന്യമായി നൽകുകയാണ് റിലയൻസ്.

കോവിഡ് വ്യാപനത്തിന് മുമ്പ്, മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജൻ റിലയൻസ് ഉൽപാദിപ്പിച്ചിരുന്നില്ല. എന്നാൽ ഓക്‌സിജൻ ആവശ്യം വർധിച്ചതോടെ മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ ഉൽ‌പാദിപ്പിക്കുന്നതിനായി റിഫൈനിംഗ്, പെട്രോകെമിക്കൽസ് ഗ്രേഡ് ഓക്‌സിജൻ എന്നിവക്കായി രൂപകൽപ്പന ചെയ്‌ത നിലവിലെ പ്ളാന്റുകൾ പുനക്രമീകരിക്കുകയായിരുന്നു.

2020 മാർച്ചിൽ കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ റിലയൻസ് രാജ്യത്തുടനീളം 55,000 മെട്രിക് ടൺ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്‌സിജൻ വിതരണം ചെയ്‌തതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. നൈട്രജൻ ടാങ്കറുകളെ പെസോ അംഗീകരിച്ച നൂതനവും സുരക്ഷിതവുമായ പ്രക്രിയകളിലൂടെ മെഡിക്കൽ ഗ്രേഡ് ഓക്‌സിജന്‍ ട്രാൻസ്‌പോർട് ട്രക്കുകളാക്കി മാറ്റുകയായിരുന്നു.

Read Also: കോവിഡിന് എതിരെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണം; സോണിയാ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE