പ്രവാസികൾക്ക് ആശ്വാസം; ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം

By News Desk, Malabar News
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളുടെ റസിഡന്റ് പെർമിറ്റ് (ഇഖാമ) മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ പുതുക്കാനുള്ള സംവിധാനം പ്രാബല്യത്തിലായി. വർക്ക് പെർമിറ്റുമായി ബന്ധിപ്പിച്ച് ഇഖാമകൾ ഇഷ്യൂ ചെയ്യുന്നതിനും കാലാവധി പുതുക്കുന്നതിനുമായി ബാങ്കുകളുടെ സർക്കാർ പേയ്‌മെന്റ് സംവിധാനം മൂന്ന് മാസത്തേക്ക് അപ്‌ഡേറ്റ് ചെയ്യാൻ തുടങ്ങി.

പുതിയ പേയ്‌മെന്റ് സിസ്‌റ്റം അനുസരിച്ച് തൊഴിലുടമകൾക്ക് തങ്ങൾക്ക് കീഴിലുള്ള ജീവനക്കാരുടെ ഇഖാമ ഫീസ് മൂന്ന് മാസത്തിലോ ആറ് മാസത്തിലോ അടക്കാൻ സാധിക്കും. മാനവശേഷി- സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള അബ്‌ശിർ ബിസിനസ്, മുഖീം ഖിവ എന്നീ ഓൺലൈൻ സംവിധാനങ്ങളിലൂടെ നിശ്‌ചിത കാലാവധിക്ക് മാത്രം ഇഖാമ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

ഗവൺമെന്റ് പേയ്‌മെന്റ് സംവിധാനം പരിഷ്‌കരിച്ചതിനാൽ ചുരുങ്ങിയത് മൂന്ന് മാസത്തേക്കോ അല്ലെങ്കിൽ ആറ്, ഒൻപത്, പാന്റർഹാൻഡ്‌ മാസങ്ങളിലേക്കോ തൊഴിലുടമ വർക്ക് പെർമിറ്റിങ് ഫീസ് അടക്കുന്നത് ഇനി മുതൽ ബാങ്കുകൾ സ്വീകരിക്കും.

Also Read: വിദ്യാകിരണം പദ്ധതിയുടെ പേരിൽ സർക്കാർ സമാഹരിച്ചത് കോടികൾ; വൻ തട്ടിപ്പെന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE