ജെഎൻയുവിന്റെ പേര് വിവേകാനന്ദ സര്‍വകലാശാല എന്നാക്കണം; ബിജെപി നേതാവ്

By Desk Reporter, Malabar News
J.N.U_2020-Nov-16
Ajwa Travels

ബംഗ്ളൂര്: ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു)യുടെ പേര് മാറ്റി വിവേകാനന്ദ സര്‍വകലാശാല എന്നാക്കണമെന്ന് ബിജെപി ജനറല്‍ സെക്രട്ടറിയും കര്‍ണാടക മന്ത്രിയുമായ സിടി രവി. “വിവേകാനന്ദന്റെ തത്ത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്‌തിപ്പെടുത്തിയത്. ദേശസ്‌നേഹിയായ ആ സന്യാസിയുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കും”- സിടി രവി പറഞ്ഞു.

കഴിഞ്ഞ ആഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദി ജെഎന്‍യുവില്‍ വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തിരുന്നു. ജെഎന്‍യുവില്‍ പ്രതിമ സ്‌ഥാപിച്ചതിൽ അങ്ങേയറ്റം അഭിമാനം തോന്നുന്നു എന്നായിരുന്നു പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞത്. പ്രതിമ എല്ലാവര്‍ക്കും ഊര്‍ജവും ധൈര്യവും പകരട്ടെയെന്നും മോദി ആശംസിച്ചിരുന്നു.

Also Read:  ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; കേന്ദ്രം മാർഗരേഖ പുറത്ത് വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE