കർണാടകയിലെ കോവിഡ് വ്യാപനം; ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ

By Syndicated , Malabar News
bjp mla karnataka
Ajwa Travels

ബംഗളൂരു: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കർണാടക ആരോഗ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി എംഎല്‍എ രേണുകാചാര്യ. ആരോഗ്യ വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കിൽ രാജിവെച്ച് മറ്റുള്ളവര്‍ക്ക് വഴിമാറണമെന്നും സ്വന്തം മുന്നണിയിലെ അംഗത്തിനെതിരെ ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതില്‍ വിഷമം ഉണ്ടെന്നും രേണുകാചാര്യ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപണം ഉയർത്തുന്നതിന് ഇടയിലാണ് ബിജെപി എംഎല്‍എ തന്നെ മന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തി മന്ത്രിയായ ഡോ.​ കെ സുധാകറാണ് ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്നത്. ചാമരാജ് നഗറില്‍ രോഗികള്‍ മരിച്ചതിലെ ഉത്തരവാദിത്വം സുധാകറിനാണെന്നും കഴിവില്ലെങ്കില്‍ രാജിവെച്ച് മറ്റുള്ളവര്‍ക്ക് വഴിമാറണമെന്നും രേണുകാചാര്യ തുറന്നടിച്ചു.

Read also: കോവിഷീല്‍ഡ് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; തീരുമാനം അടുത്തയാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE