അഫ്‌ഗാനിലെ യുഎസ് പൗരൻമാരെ നാട്ടിലെത്തിക്കുക പ്രഥമ ലക്ഷ്യം; കമല ഹാരിസ്

By Staff Reporter, Malabar News
Kamala harris_about-afghan
Ajwa Travels

സിംഗപ്പൂർ: അഫ്‌ഗാനിൽ കുടുങ്ങിപ്പോയ അമേരിക്കൻ പൗരൻമാരെയും സഖ്യകക്ഷി പൗരൻമാരെയും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രഥമ ലക്ഷ്യമെന്ന് യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസ്. ഏഷ്യൻ സന്ദർശനത്തിനിടെ തിങ്കളാഴ്‌ച സിംഗപ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കമല ഇത് പറഞ്ഞത്. സിംഗപ്പൂർ പ്രധാനമന്ത്രിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അഫ്‌ഗാൻ പ്രശ്‌നത്തിൽ യുഎസിന്റെ നിലപാട് എന്താണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല. ഇപ്പോൾ ഞങ്ങൾക്ക് ഏകലക്ഷ്യമാണ് ഉള്ളത്, അമേരിക്കൻ പൗരൻമാരെ മാത്രമല്ല, കഴിഞ്ഞ 20 വർഷത്തിലധികമായി അമേരിക്കൻ സൈന്യത്തിന് സഹായം നൽകിയ അഫ്‌ഗാൻ പൗരൻമാരെയും അവിടെ നിന്ന് രക്ഷിക്കാനുള്ള ദൗത്യമാണ് ഞങ്ങൾ ഏറ്റെടുക്കുന്നത്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയും സ്വീകരിക്കുവാൻ മടിക്കില്ല; കമല ഹാരിസ് പറഞ്ഞു.

Read Also: ആർഎസ്എസ് ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമത്തിൽ; കോടിയേരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE