രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരൂരങ്ങാടി: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് രണ്ട് ബൂത്തുകളിൽ റീപോളിംഗ് നടത്തും. വയനാട് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ തൊടുവെട്ടി വാർഡിലെ മാർബസേലിയസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ പടിഞ്ഞാറ് ഭാഗം ഒന്നാം നമ്പർ ബൂത്തിലും മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ കിസാൻ കേന്ദ്രം വാർഡിലെ ജിഎച്ച് സ്‌കൂൾ തൃക്കുളം ഒന്നാം നമ്പർ ബൂത്തിലുമാണ് റീപോളിംഗ് നടത്തുക.

ഈ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടിങ് യന്ത്രങ്ങൾ വോട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തവിധം തകരാറിൽ ആയതിനാലാണ് റീപോളിംഗ് നടത്തുക. ഡിസംബർ 18ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് റീപോളിംഗ്. വോട്ടെണ്ണൽ അന്ന് വൈകുന്നേരം 8ന് അതാത് മുൻസിപ്പാലിറ്റി ഓഫിസുകളിൽ നടക്കും, സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌ക്കരൻ അറിയിച്ചു.

Read also: തോൽവിയുടെ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ; കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE