റിസർവ് ബാങ്ക് വായ്‌പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല

By Staff Reporter, Malabar News
malabarnews-shaktikanta-das
Shaktikanta Das
Ajwa Travels

മുംബൈ: ആർബിഐയുടെ പുതുക്കിയ വായ്‌പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളിൽ മാറ്റമില്ലാതെയാണ് പുതിയ വായ്‍പ നയം റിസർവ് ബാങ്ക് പുറത്തുവിട്ടത്. ആർബിഐ ഗവർണർ ശക്‌തികാന്ത ദാസാണ് പ്രഖ്യാപനം നടത്തിയത്.

റിപ്പോ നാല് ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. മോണിറ്ററി പോളിസി കമ്മിറ്റി ഐക്യകണ്‌ഠേനയാണ് തീരുമാനം എടുത്തതെന്ന് ഗവർണർ അറിയിച്ചു. മാർജിനൽ സ്‌റ്റാൻഡിംഗ്‌ ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് റേറ്റും 4.25 ശതമാനമായി തന്നെ തുടരും.

വരും നാളുകളിൽ പണപ്പെരുപ്പം ഉയർന്ന് നിൽക്കുമെങ്കിലും ശൈത്യ കാലത്ത് കാർഷിക വിളകളുടെ നേട്ടം ആശ്വാസമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. അവസാന രണ്ട് പാദങ്ങളിൽ ജിഡിപി വളർച്ച തുടരുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

ആർബിഐ പുതിയ വായ്‌പ നയം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. സെൻസെക്‌സ് 313.55 പോയിന്റ് കൂടി 44946.20 ആയി. നിഫ്റ്റിയിൽ 0.31 ശതമാനം ഉയർച്ചയാണ് ആർബിഐ പ്രഖ്യാപനം ഉണ്ടാക്കിയത്.

Read Also: വാക്‌സിന്‍ വിതരണം ശാസ്‍ത്രജ്‌ഞരുടെ അനുമതി ലഭിച്ചാലുടന്‍; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE