അരുവാപ്പുലം നയിക്കാൻ 21കാരി; രേഷ്‌മ മറിയം റോയ് ഇനി പഞ്ചായത്ത് പ്രസിഡണ്ട്

By Trainee Reporter, Malabar News
Reshma Mariam Roy
Reshma Mariam Roy
Ajwa Travels

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയായിരുന്ന രേഷ്‌മ മറിയം റോയ് ഇനി പഞ്ചായത്ത് പ്രസിഡണ്ട്. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്താണ് രേഷ്‌മ നയിക്കുക. ഇതോടെ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ട് എന്ന നേട്ടവും  രേഷ്‌മ സ്വന്തമാക്കി. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്‌മ.

കഴിഞ്ഞ 3 തവണ കോൺഗ്രസിന് വിജയം സമ്മാനിച്ച 11ആം വാർഡിൽ നിന്നാണ് രേഷ്‌മ തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. നാമനിർദേശ പട്ടിക സമർപ്പിക്കുന്നതിന്റെ തലേദിവസമാണ് രേഷ്‌മക്ക് 21 വയസ് പൂർത്തിയായത്. വാർഡിൽ രേഷ്‌മ അട്ടിമറി വിജയം നേടുകയും ചെയ്‌തു. 70 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രേഷ്‌മ ജയിച്ചത്.

കോന്നി വിഎൻഎസ് കോളേജിൽ നിന്നും ബിബിഎ പൂർത്തിയാക്കിയ രേഷ്‌മ, റോയ് മാത്യു-മിനി റോയ് ദമ്പതികളുടെ മകളാണ്.

Read also: സംസ്‌ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി; പിന്തുണയുമായി സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE