മന്ത്രിസഭയിൽ അഴിച്ചുപണി; ഹർഷ വർധൻ ഉൾപ്പടെ 7 മന്ത്രിമാർ രാജിവച്ചു

By Team Member, Malabar News
Harsh Vardhan
ഹർഷ വർധൻ
Ajwa Travels

ന്യൂഡെൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന പുരോഗമിക്കുമ്പോൾ അപ്രതീക്ഷിത രാജികളും അരങ്ങേറുന്നു. മാറ്റങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ഉൾപ്പടെയുള്ളവർ രാജിവച്ചു. ഒപ്പം തന്നെ ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയും രാജി വച്ചിട്ടുണ്ട്.

ഹർഷ വർധനൊപ്പം വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാൽ, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, രാസവളം വകുപ്പുമന്ത്രി സദാനന്ദ ഗൗഡ, വനിതാ ശിശുക്ഷേമ വകുപ്പ് സഹമന്ത്രി ദേബശ്രീ ചൗധരി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സഹമന്ത്രി റാവുസാഹേബ് ദാന്‍വേ പട്ടേൽ എന്നിവരും രാജി സമര്‍പ്പിച്ചു.

രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്‌ചയാണ് ഹർഷ വർധന്റെ രാജിക്ക് കാരണമെന്നാണ് സൂചനകൾ. കോവിഡിന്റെ രണ്ടാം തരംഗം വലിയ വെല്ലുവിളിയാണ് രാജ്യത്ത് സൃഷ്‌ടിച്ചത്‌. പുതിയ മന്ത്രിസഭയിൽ സ്‌ത്രീകൾക്കും, യുവാക്കൾക്കും പ്രാതിനിധ്യം നൽകുമെന്നാണ് സൂചന. കൂടാതെ പുതിയ മന്ത്രിമാർ ഇന്ന് വൈകുന്നേരം 6 മണിക്ക് സത്യപ്രതിജ്‌ഞ ചെയ്‌തേക്കും.

Read also : തൊഴില്‍ വകുപ്പ് കിറ്റെക്‌സിന് നല്‍കിയ നോട്ടീസ് പിന്‍വലിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE