ഇടുക്കിയിൽ കയ്യേറ്റക്കാർക്ക് എതിരെ ശക്‌തമായ നടപടിയുമായി റവന്യൂ വകുപ്പ്

By Staff Reporter, Malabar News
chinnakkanal-encraochment
ചിന്നക്കനാലിലെ കയ്യേറ്റഭൂമി
Ajwa Travels

ഇടുക്കി: ജില്ലയിൽ കയ്യേറ്റക്കാര്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടി ശക്‌തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ വൻകിട കയ്യേറ്റക്കാരിൽ നിന്നും ചിന്നക്കനാല്‍ പ്രദേശത്ത് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചത്. ആദിവാസി ഭൂമി കൈവശപ്പെടുത്തിയ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കയ്യേറ്റങ്ങള്‍ കൊണ്ട് വിവാദമായി മാറിയ ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് കര്‍ശന നടപടിയുമായാണ് ജില്ലാ ഭരണകൂടം മുന്‍പോട്ട് പോകുന്നത്.

മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് സമീപത്തെ 18 ഏക്കര്‍ അടുത്ത കാലത്ത് ഒഴിപ്പിച്ചെടുത്ത വന്‍കിട കയ്യേറ്റങ്ങളില്‍ ഒന്നാണ്. ഒഴിപ്പിച്ചെടുത്ത ഭൂമി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ചാണ് റവന്യൂ വകുപ്പ് മുന്‍പോട്ട് പോകുന്നത്. ചിന്നക്കനാല്‍ 301 കോളനിയിലെ ആദിവാസി ഭൂമിയിലെ കയ്യേറ്റങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിച്ച് വരികയാണ്. സര്‍ക്കാര്‍ ഭൂമി പൂര്‍ണമായും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് റവന്യൂ വകുപ്പ് നടത്തി വരുന്നത്.

Read Also: കെ സുരേന്ദ്രന്റെ ‘വിജയയാത്ര’ക്ക് ഇന്ന് തുടക്കമാകും; യോഗി ആദിത്യനാഥ് എത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE