രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വർധന 18 ദിവസത്തിന് ശേഷം

By Trainee Reporter, Malabar News
Petrol price
Ajwa Travels

ന്യൂഡെൽഹി: 18 ദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ പെട്രോൾ വില ലിറ്ററിന് 12 പൈസ മുതൽ 15 പൈസ വരെയും ഡീസൽ ലിറ്ററിന് 15 പൈസ മുതൽ 18 പൈസ വരെയുമാണ് വില വർധിപ്പിച്ചത്.

ഡെൽഹിയിൽ 15 പൈസ വർധിച്ചതോടെ ഒരു ലിറ്റർ പെട്രോൾ വില 90.55 രൂപയായി. മുംബൈയിൽ ലിറ്ററിന് 96.95 രൂപയാണ് പെട്രോൾ വില. ചെന്നൈയിൽ ചൊവ്വാഴ്‌ച 12 പൈസയുടെ വർധന ഉണ്ടായതോടെ ലിറ്ററിന് 92.55 രൂപയാണ് വില. കൊൽക്കത്തയിൽ 90.76 രൂപയാണ് വില.

ഡെൽഹിയിൽ ഡീസലിന് 18 പൈസ വർധിപ്പിച്ചു. മെട്രോ നഗരങ്ങളിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ദേശീയ തലസ്‌ഥാനത്ത് 80.91 രൂപയായി ഡീസൽ വില. മുംബൈയിൽ 87.98 രൂപയും ചെന്നൈയിൽ 85.90 രൂപയും കൊൽക്കത്തയിൽ 83.78 രൂപയുമാണ് ഡീസൽ വില.

ഏപ്രിൽ 15നാണ് ഇന്ധന വില അവസാനമായി പരിഷ്‌കരിച്ചത്. അന്ന് പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 14 പൈസയും കുറച്ചിരുന്നു.

Read also: യോഗി ആദിത്യനാഥിന്​ വധഭീഷണി; ശേഷിക്കുന്നത് നാല് ദിവസമെന്ന് സന്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE