ഇരുട്ടടിയായി ഇന്ധന വില; വീണ്ടും വർധിപ്പിച്ചു

By Trainee Reporter, Malabar News
fuel price hike
Representational Image
Ajwa Travels

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 95.13 ആയി. 91.58 രൂപയാണ് ഡീസൽ വില.

രാജ്യത്തുണ്ടാകുന്ന തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം ആശങ്ക അറിയിച്ചിരുന്നു. കോവിഡ് പശ്‌ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്‌ചിതത്വത്തില്‍ ആണെന്നും ഇത് നാണയപ്പെരുപ്പത്തിന് കാരണമാകുമെന്നും ആർബിഐ ചൂണ്ടിക്കാട്ടി. കൂടാതെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചിലവും കൂട്ടുമെന്നാണ് റിസര്‍വ് ബാങ്ക് നിരീക്ഷണം.

ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് രാജീവ് കുമാർ പ്രതികരിച്ചത്.

Read also: അനി ഐവി ശശിയുടെ ഹ്രസ്വചിത്രം ‘മായ’യുടെ ടീസർ പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE