ഐപിഎൽ മൽസരങ്ങളിൽ ഡബിൾ സെഞ്ചുറി നേടി ‘ഹിറ്റ്മാൻ’ ; നേട്ടം കുറിക്കുന്ന രണ്ടാമത്തെ താരം

By News Desk, Malabar News
Rohit sharma completes 200 matches in ipl
Rohit Sharma
Ajwa Travels

ദുബായ്: 200 ഐപിഎൽ മൽസരങ്ങൾ എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യൻസിന്റെ നായകൻ രോഹിത് ശർമ്മ. ഡെൽഹി ക്യാപിറ്റൽസിനെതിരെ ഫൈനൽ പോരാട്ടത്തിന് കളത്തിലിറങ്ങിയതോടെയാണ് ക്രിക്കറ്റ് പ്രേമികളുടെ ‘ഹിറ്റ്മാൻ’ നേട്ടം സ്വന്തമാക്കിയത്.

ഐപിഎല്ലിൽ 200 മൽസരങ്ങൾ കളിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണിയാണ് ഒന്നാം സ്‌ഥാനം നേടിയത്. ഈ സീസണിലാണ് ധോണിയും 200 മൽസരങ്ങൾ പൂർത്തിയാക്കിയത്. നിലവിൽ 204 മൽസരങ്ങളിലാണ് ധോണി പാഡണിഞ്ഞത്.

National News: ജസ്‌റ്റിസ്‌ കർണന്റെ വീഡിയോകൾ തടഞ്ഞു വെക്കാൻ ഹൈക്കോടതി ഉത്തരവ്

2008 മുതൽ 2010 വരെ ഡെക്കാൺ ചാർജേഴ്‌സിലാണ് രോഹിത് കളിച്ചത്. ഡെക്കാൻ ടീം പിരിച്ചുവിട്ടതോടെ 2010ൽ താരത്തെ മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിക്കുകയായിരുന്നു. ഡെക്കാണിൽ 45 മൽസരങ്ങൾ കളിച്ച രോഹിത് മുംബൈ ജഴ്‌സിയിൽ 155 മൽസരങ്ങളാണ് കളിച്ചത്. നാല് തവണ മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കിരീടം നേടിയ താരമാണ് രോഹിത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE