1 ബില്യണ്‍ യൂട്യൂബ് വ്യൂസ്; റെക്കോര്‍ഡുമായി ‘റൗഡി ബേബി’

By Staff Reporter, Malabar News
entertainment image_malabar news
ധനുഷ്, സായ് പല്ലവി
Ajwa Travels

ധനുഷും സായ് പല്ലവിയും ചേര്‍ന്ന് ചുവടുവെച്ച് തരംഗം സൃഷ്‌ടിച്ച ഗാനമാണ് മാരി 2 വിലെ ‘റൗഡി ബേബി’. ചടുല നൃത്തച്ചുവടുകളും ത്രസിപ്പിക്കുന്ന സംഗീതവുമായി ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനം കവര്‍ന്ന ഗാനം ഇപ്പോഴിതാ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. യൂട്യൂബില്‍ തെന്നിന്ത്യന്‍ ഭാഷയില്‍ 1 ബില്യണ്‍ വ്യൂസ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോര്‍ഡാണ് ‘റൗഡി ബേബി’ നേടിയിരിക്കുന്നത്.

2018ല്‍ പുറത്തിറങ്ങിയ മാരി 2വിലെ ഈ ഗാനം നേരത്തേ തന്നെ സൂപ്പര്‍ ഹിറ്റായിരുന്നു. പ്രഭുദേവ കൊറിയോഗ്രഫിയും യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വഹിച്ച ഗാനം ധനുഷും ദീയും ചേര്‍ന്നാണ് ആലപിച്ചത്.

Must Read: ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; കേന്ദ്രം മാർഗരേഖ പുറത്ത് വിട്ടു

‘റൗഡി ബേബി’യുടെ റെക്കോര്‍ഡ് നേട്ടത്തിന്റെ മധുരത്തിനൊപ്പംമറ്റൊരു സന്തോഷവും ധനുഷ് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച ധനുഷിന്റെ ‘കൊലവെറി‘ പാട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് ഒമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്.

 അനിരുദ്ധ് രവിചന്ദറും ധനുഷും ചേര്‍ന്ന് ഒമ്പത് വര്‍ഷം മുമ്പാണ് ‘3‘ എന്ന ചിത്രത്തിന് വേണ്ടി ‘കൊലവെറി’ ഗാനം ഒരുക്കിയത്. സംഗീത സംവിധായകനെന്ന നിലയില്‍ അനിരുദ്ധിന്റെ ആദ്യ ഗാനമായിരുന്ന കൊലവെറി ധനുഷ് തന്നെയാണ് പാടിയതും.

Read Also: ‘സാനി കൈദം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; കൗതുകമുണര്‍ത്തി കീര്‍ത്തിയും സെല്‍വരാഘവനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE