തിരഞ്ഞെടുപ്പ് തോൽ‌വിയിൽ ആർഎസ്‌പിക്ക് അതൃപ്‌തി; മുന്നണി വിടാൻ ആലോചന

By News Desk, Malabar News
MALABRNEWS-UDF
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട കനത്ത തിരിച്ചടിയിൽ അതൃപ്‌തിപരസ്യമാക്കി ആർഎസ്‌പി. യുഡിഎഫ് യോഗത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ കണ്ട് നേരിട്ട് അതൃപ്‌തി അറിയിക്കാനാണ് തീരുമാനം. ഈ സാഹചര്യത്തിൽ മുന്നണിയിൽ തുടർന്ന് പോകണോ എന്നും ആലോചിക്കുന്നുണ്ടെന്ന് ആർഎസ്‌പി നേതാക്കൾ പറയുന്നു.

തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനൊടുവിൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്ന് വലിയ പൊട്ടിത്തെറിയാണ് യുഡിഎഫിലും കോൺഗ്രസിനകത്തും നടക്കുന്നത്. മുസ്‌ലിം ലീഗും കേരള കോൺഗ്രസും അടക്കമുള്ള ഘടക കക്ഷികൾ ഇതിനോടകം അതൃപ്‌തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണി ബന്ധം പുനഃപരിശോധിക്കുമെന്ന സൂചന നൽകി ആർഎസ്‌പി രംഗത്തെത്തുന്നത്.

Also Read: വീട്ട് ജോലിക്കാരിയുടെ മരണം; ഫ്‌ളാറ്റുടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച

യുഡിഎഫ് യോഗത്തിന് മുമ്പ് കോൺഗ്രസ് നേതാക്കളെ കാണുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്. നേതാക്കളുടെ തമ്മിലടിയും സ്‌ഥാനാർഥി നിർണയവും പ്രചാരണ രംഗത്തെ ഏകോപനമില്ലായ്‌മയും അടക്കം ഒട്ടേറെ പ്രശ്‌നങ്ങളാണ് ഘടക കക്ഷികൾ ചൂണ്ടിക്കാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE