നിർമാതാവായി സാജിദ് യഹിയ; കുട്ടികൾ കേന്ദ്ര കഥാപാത്രമാകുന്ന ‘പല്ലൊട്ടി’ തുടങ്ങി

By Staff Reporter, Malabar News
sajid yahiya
സാജിദ് യഹിയ
Ajwa Travels

നടനും സംവിധായകനുമായ സാജിദ് യഹിയ ആദ്യമായി നിർമിക്കുന്ന സിനിമ ‘പല്ലൊട്ടി 90സ് കിഡ്സ്’ന്റെ ചിത്രീകരണം തുടങ്ങി. ജിതിന്‍ രാജാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. സിനിമ പ്രാന്തന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയിൽ കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് രാവിലെ പാലക്കാട് നടന്നു.

നാട്ടിന്‍പുറത്തെ രണ്ടു കുട്ടികളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തിനും സൗഹൃദത്തിനുമൊപ്പം കുട്ടിക്കാലത്തിന്റെ ഓർമകളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാകും ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. തമിഴ് ചിത്രമായ ‘കാക്കമുട്ടൈ’ പോലൊരു മുഴു നീള കുട്ടി ചിത്രമാണ് ‘പല്ലൊട്ടി’.

‘പല്ലൊട്ടി’ എന്ന ഹ്രസ്വ ചിത്രത്തെ അടിസ്‌ഥാനമാക്കിയാണ് ‘പല്ലൊട്ടി 90സ് കിഡ്സ്’ എന്ന ചിത്രം ഒരുങ്ങുന്നത്. കണ്ണന്‍, ഉണ്ണി എന്ന രണ്ടു കുട്ടികളുടെ സ്‌നേഹവും, സൗഹൃദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥാ മുഹൂർത്തങ്ങളുമാണ് ചിത്രം പറയുന്നത്.

മാസ്‌റ്റര്‍ ഡാവിഞ്ചി സന്തോഷ്, മാസ്‌റ്റര്‍ നീരജ് കൃഷ്‌ണ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, സുധീഷ് കോപ്പ, ദിനേശ് പ്രഭാകര്‍ തുടങ്ങിയ വന്‍ താരനിരകളും ചിത്രത്തിലുണ്ട്. കൂടാതെ വിനീത് തട്ടില്‍, പിന്നണി ഗായിക ശ്രേയ രാഘവ്, അബു വളയകുളം, മരിയ പ്രിന്‍സ് ആന്റണി, അജീഷ, ഉമാ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തില്‍ മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങളും എത്തുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ താരങ്ങളുടെ പേരുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

ദീപക് വാസന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാക്ഷണവും ഒരുക്കിയിരിക്കുന്നത്. സുഹൈല്‍ കോയയുടെ വരികൾക്ക് സംസ്‌ഥാന അവാര്‍ഡ് ജേതാവുകൂടിയായ പ്രകാശ് അലക്‌സ് ഈണം പകരുന്നു. ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ദേശീയ പുരസ്‌കാര ജേതാവായ ബംഗ്‌ളാനാണ്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: ചിത്രസംയോജനം- രോഹിത് വിഎസ് വാരിയത്ത്, ചീഫ് കണ്‍ട്രോളര്‍- ബാദുഷ, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ടര്‍ വിജിത്ത്, ശബ്‌ദ രൂപകല്‍പ്പന- ശങ്കരന്‍ എഎസ്, കെ സി സിദ്ധാര്‍ഥന്‍. ശബ്‌ദ മിശ്രണം- വിഷ്‌ണു സുജാതന്‍. ചമയം- നരസിംഹ സ്വാമി, കോസ്‌റ്റ്യൂം- പ്രവീണ്‍ വര്‍മ്മ. സ്‌റ്റിൽസ്- നിദാദ് കെഎന്‍. കാസ്‌റ്റിങ്‌ ഗ് ഡയറക്‌ടര്‍ അബ്‌ദു വളയകുളം, പരസ്യ കല- കിഷോര്‍ ബാബു വയനാട്.

Read Also: വാക്‌സിനേഷൻ ശാസ്‍ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE