തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസിന്റെ 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. സമരം ദീർഘദൂര സർവീസുകളെ ബാധിച്ചേക്കും. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കെഎസ്ആർടിസി ബിഎംഎസ് യൂണിയന്റെ 24 മണിക്കൂർ പണിമുടക്ക് ഇന്നലെ അർധരാത്രി മുതലാണ് ആരംഭിച്ചത്. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്കുന്നത്.
അതേസമയം, സമരം ചെയ്യുന്നവർക്ക് എതിരെ അധികൃതർ ഡയസ്‌നോൺ പ്രഖ്യാപിച്ചു. പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം മുഴുവനും നൽകാത്തതിനെ തുടർന്നാണ് സമരം. മെയ് അഞ്ചിനകം ഏപ്രിൽ മാസത്തെ മുഴുവൻ ശമ്പളവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഈ ഉറപ്പ് പാഴായി. ഈ സാഹച്യത്തിലാണ് ജീവനക്കാർ സംയുക്‌ത സമരത്തിനിറങ്ങിയത്.
സിഐടിയു, ടിടിഎഫ് സംഘടനകൾ ചീഫ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. ശമ്പള വിതരണം പൂർത്തിയാകും വരെ സമരം തുടരുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്. ബിഎംഎസിന്റെ സമരം ദീർഘദൂര സർവീസുകളെ ബാധിക്കുമെങ്കിലും സാധാരണ സർവീസുകൾ മുടങ്ങില്ലെന്നാണ് വിലയിരുത്തൽ.
Most Read: താനൂർ ബോട്ട് അപകടം; മരണസംഖ്യ 22 ആയി- മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തിയതെന്ന് ആരോപണം