സമൃദ്ധി@കൊച്ചി പദ്ധതി; പൊതുജന പിന്തുണതേടി കൊച്ചി കോര്‍പറേഷന്‍

By News Bureau, Malabar News
kochi corporation-janakeeya hotel
Ajwa Travels

കൊച്ചി: പത്തു രൂപയുടെ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പറേഷന്‍. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു.

മിതമായ നിരക്കില്‍ മികച്ച ഭക്ഷണം നല്‍കുന്ന ഉച്ചഭക്ഷണ പദ്ധതിക്കായി കൂടുതല്‍ പേരുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മേയര്‍ പറഞ്ഞു.

വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായാണ് കൊച്ചി കോര്‍പറേഷന്‍ 10 രൂപയ്‌ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സമൃദ്ധി@കൊച്ചി എന്ന പദ്ധതി നടപ്പിലാക്കിയത്. കോര്‍പ്പറേഷന്റെ ബജറ്റിൽ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ചുരുങ്ങിയ സമയംകൊണ്ടുതന്നെ ലഭിച്ചത്.

പ്രവര്‍ത്തനം ആരംഭിച്ച് 5 ദിവസം കൊണ്ട് പതിനായിരത്തില്‍ ഏറെ ആളുകള്‍ക്ക് ജനകീയ ഹോട്ടലിലൂടെ ഉച്ചഭക്ഷണം നല്‍കാനായി. പദ്ധതി ദീര്‍ഘനാള്‍ നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് കോര്‍പറേഷന്‍.

കോര്‍പറേഷനിലെ കുടുംബശ്രീ അംഗങ്ങളാണ് ജനകീയ ഹോട്ടലിന്റെ പിന്നിൽ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് മാന്യമായ വേതനം നല്‍കുക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്.

Most Read: മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; അഷ്‌ടമുടിയിലെ മാലിന്യം നീക്കി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE