സാംസങ് ചെയർമാൻ അന്തരിച്ചു

By News Desk, Malabar News
Samsung Chaiman Passed Away
Lee Kun Hee
Ajwa Travels

സിയോൾ: സാംസങ് ഇലക്‌ട്രോണിക്‌സ് ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ഇന്ന് പുലർച്ചയോടെ സിയോളിലെ സ്വവസതിയിലായിരുന്നു അന്ത്യം. 2014 ൽ സംഭവിച്ച ഹൃദയാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു അദ്ദേഹം.

ദക്ഷിണ കൊറിയൻ സ്‌ഥാപനമായ സാംസങ്ങിനെ ഏറ്റവും കൂടുതൽ സ്‌മാർട് ഫോണുകളും മെമ്മറി ചിപ്പുകളും ഉൽപാദിപ്പിക്കുന്ന ലോകത്തിലെ മികച്ച കമ്പനിയാക്കി മാറ്റിയത് ലീയുടെ നേതൃത്വമായിരുന്നു. ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ചിലൊന്ന് ഭാഗം സാംസങ്ങിന്റെ ആകെ വിറ്റുവരവിന്‌ തുല്യമാണ്.

Also Read: ഇന്ത്യ-ചൈന തര്‍ക്കം യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്‌ഥന്‍

മൽസ്യ വ്യാപാരിയായ ലീയുടെ പിതാവ് സ്‌ഥാപിച്ച സാംസങ് ഗ്രൂപ്പിന്റെ ചെയർമാൻ സ്‌ഥാനം 1987ലാണ് അദ്ദേഹം ഏറ്റെടുക്കുന്നത്.  തുടർന്ന് 1998 വരെ ചെയർമാനായും, 2008 വരെ സിഇഒ ആയും ലീ സ്‌ഥാനം വഹിച്ചു. കമ്പനിയെ ആഗോള തലത്തിലേക്ക് ഉയർത്താൻ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. 2014 മുതൽ അദ്ദേഹത്തിന്റെ മകൻ ലീ ജാ യോങ്ങാണ് കമ്പനിയുടെ വൈസ് ചെയർമാൻ ആയി പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE