കണിയാമ്പറ്റയിലെ ചന്ദനമര മോഷണം; രണ്ടുപേർ പിടിയിൽ

By Trainee Reporter, Malabar News
Representational Image
Ajwa Travels

വയനാട്: വരദൂർ മാരിയമ്മൻ ക്ഷേത്ര പരിസരത്തെ ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. കമ്പളക്കാട് സ്വദേശികളായ ബാലൻ, മോഹനൻ എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ കൽപ്പറ്റ സിഐയുടെ നേതൃത്വത്തിൽ കസ്‌റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ മാസം 20ന് ആണ് കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂർ മാരിയമ്മൻ ക്ഷേത്ര പരിസരത്തെ ചന്ദനമരം പ്രതികൾ മുറിച്ചു കടത്തിയത്. ക്ഷേത്രത്തിന്റെ സമീപത്തുള്ള മുസ്‌ലിം പള്ളിയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ പ്രതികളെ പിടികൂടിയത്.

അതേസമയം, വയനാട് കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയ സംഭവത്തിന് പിന്നിലും ഇവരാണെന്നാണ് സൂചന. ഒരാൾ പൊക്കത്തിലുള്ള 4 സെന്റിമീറ്റർ വീതിയുള്ള ചന്ദന മരമാണ് കളക്റ്ററേറ്റ് വളപ്പിൽ നിന്നും മുറിച്ചുകടത്തിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും.

Read Also: കണ്ണൂർ-മസ്‌കത്ത് വിമാന സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE