സന്ദീപ് വാര്യറില്‍ തെറ്റി ഗൂഗിള്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Team Member, Malabar News
Malabarnews_sandeep
ക്രിക്കറ്റ് താരം സന്ദീപ് വാര്യർ
Ajwa Travels

ഗൂഗിളിനു തെറ്റുപറ്റുമോ? എന്നാല്‍ ഉറപ്പിച്ചോ പറ്റും. മലയാളികളായ രണ്ടു സന്ദീപ് വാര്യര്‍ക്കിടയില്‍ ഗൂഗിളിന് നല്ല അസ്സലൊരു അബദ്ധം പറ്റി. ഐപിഎല്‍ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോഴാണ് മലയാളി താരം സന്ദീപ് വാര്യരുടെ കാര്യത്തില്‍ ഗൂഗിളിന് വലിയൊരു അബദ്ധം പറ്റിയത്. യുഎഇ യില്‍ പരിശീലനം നടക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ ഇത്തവണ നാല് മലയാളികളാണ് മത്സരിക്കുന്നത്. അതിലൊരാളാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ടീമംഗമായ സന്ദീപ് വാര്യര്‍. പക്ഷേ ക്രിക്കറ്റ് താരം സന്ദീപ് വാര്യര്‍ക്ക് പകരം ഇപ്പോള്‍ ഗൂഗിള്‍ പങ്കുവയ്ക്കുന്ന ചിത്രം മലയാളിയായ ബിജെപി നേതാവ് സന്ദീപ് വാര്യരുടേതാണ്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കും ട്രോളുകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ട്രോളുകള്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

2018 ലെ ആഭ്യന്തര സീസണില്‍ കേരളത്തിന് വേണ്ടി ഗംഭീര പ്രകടനം കാഴ്ച വച്ച താരമാണ് സന്ദീപ് വാര്യര്‍. പിന്നീട് കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ പരിക്ക് പറ്റിയ കമലേഷ് നഗരക്കൊടിക്ക് പകരമാണ് സന്ദീപ് കെകെആര്‍ ടീമിലെത്തുന്നത്. ഇത്തവണയും സന്ദീപ് കെകെആര്‍ ന് വേണ്ടി കളിക്കുന്നുണ്ട്. സെപ്റ്റംബര്‍ 19 മുതല്‍ യുഎഇ യില്‍ ആണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്. മാര്‍ച്ച് ല്‍ നടക്കേണ്ടിയിരുന്ന മത്സരം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE