കെ-റെയിൽ; കേന്ദ്ര നിലപാട് അവ്യക്‌തമെന്ന് ശശി തരൂർ

By Syndicated , Malabar News
shashi-tharoor
Ajwa Travels

ന്യൂഡെൽഹി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി. പദ്ധതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്‌തമാണ്. പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതിന് മുന്‍പ് എല്ലാവരുമായി കൂടിയാലോചന നടത്തണം. പരിസ്‌ഥിതി നാശം, നഷ്‌ടപരിഹാരം എന്നിവയില്‍ നിലപാട് വ്യക്‌തമാക്കണമെന്നും തരൂർ ട്വീറ്റ് ചെയ്‌തു.

പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാര്‍ റെയില്‍വെ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തരൂര്‍ എംപി ഒപ്പുവച്ചിരുന്നില്ല. ഇക്കാര്യത്തിൽ എംപിക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അതേസമയം നിവേദനത്തില്‍ ഒപ്പിടാത്തതിനാല്‍ താന്‍ പദ്ധതിയെ അനുകൂലിക്കുകയാണെന്ന വാദം തെറ്റാണെന്നും വ്യവസായങ്ങളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമാണ് എന്നാണ് താൻ പറഞ്ഞതെന്നും തരൂർ വ്യക്‌തമാക്കിയിരുന്നു.

Read also: തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE