സൗദിയിൽ 1,274 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; 15 മരണം

By News Desk, Malabar News
saudi vaccine
Representational image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,274 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചു. 1,028 പേർ രോഗമുക്‌തരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 കോവിഡ് മരണം കൂടി റിപ്പോർട് ചെയ്‌തു. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 4,61,242 ആയി.

ഇവരിൽ രോഗമുക്‌തരുടെ എണ്ണം 4,43,810 ആയി ഉയർന്നു. ഇതോടെ ആകെ മരണസംഖ്യ 7,503 ആയി. രാജ്യത്ത് നിലവിൽ ചികിൽസയിലുള്ളത് 9,929 പേരാണ്. ഇതിൽ 1,565 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

National News: ബിജെപിയിലേക്ക് സ്വാഗതം; ജിതിന്‍ പ്രസാദയെ അഭിനന്ദിച്ച് ജ്യോതിരാദിത്യ സിന്ധ്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE